സ്ഫോടനം
നിന്റെ ഊര്‍ജ്ജം
ഭ്രമണ പഥം തെറ്റിയ ചിന്തകള്‍
ആവാഹിച്ചാല്‍, നിനക്ക്
ഭ്രാന്ത്......
നിന്റെ ഊര്‍ജ്ജം
മനം നിറഞ്ഞ സ്നേഹത്തെ
ഉദ്ദീപിപ്പിച്ചാല്‍, നിനക്ക്
പ്രണയം.....
നിന്റെ ഊര്‍ജ്ജം
ചപല വികാരങ്ങളില്‍
സന്നിവേശിച്ചാല്‍, നിനക്ക്
കാമം...
നിന്റെ ഊര്‍ജ്ജം
പൊലിഞ്ഞ സ്വപ്നങ്ങളെ
തൊട്ടുണര്‍ത്തിയാല്‍, നിനക്ക്
ദുഃഖം.....
നിന്റെ ഊര്‍ജ്ജം
ക്ഷിപ്ര മോഹങ്ങള്‍ക്ക്
ചിറകുകളേകിയാല്‍, നിനക്ക്
ആഹ്ലാദം....
നിന്റെ ഊര്‍ജ്ജം
സര്‍വ്വ വികാരങ്ങളേയും
ഒന്നായ് ഉത്തേജിപ്പിക്കിലോ...
സ്ഫോടനം...
മനസ്സിന്‍ തന്ത്രികള്‍
പൊട്ടിച്ചെറിയും
ഉഗ്ര സ്ഫോടനം, മഹാ-
വിസ്ഫോടനം...
പ്രപഞ്ചത്തിന്നഗാധ
തമോഗര്‍ത്തത്തിലേക്ക്
അലിഞ്ഞുചേരും,
നിത്യശാന്തി.....
***************************